പ്രിയങ്ങളുടെ തോണിയിൽ യാത്രക്കാർ

പ്രിയങ്ങളുടെ തോണിയിൽ യാത്രക്കാർ
നിറയുന്നത് എത്ര പെട്ടെന്നാണ്!
എവിടെ നിന്നെന്നറിയില്ല, ഇല്ലായ്മങ്ങളുടെ
ഇടങ്ങളിലേക്ക് അവരെത്തിച്ചേരുന്നു..
ഓളപ്പരപ്പിനു മേലെ ഒരേ താളമാവുന്നു
രുചിക്കൂട്ടുകളിലേക്ക് വറുത്തിടുന്ന
സ്വാദിന്റെ ഗന്ധമായ് ചുറ്റും പടരുന്നു
ഒരിളം കാറ്റിന്റെ തണുത്ത സ്പർശമായ്
നെറ്റിയിൽ മിടിക്കുന്നു.
ചേർത്തു പിടിച്ച വിരലുകളിൽ
ഒന്നിനുമല്ലാതെ വാഗ്ദത്തങ്ങൾ വായിക്കുന്നു
ഇനിയും കാണാമെന്ന്
നോട്ടങ്ങളാൽ എഴുതുന്നു.
ഭാഷ വേണ്ടാത്തൊരു കവിതയായ്
പിന്നെയും തുഴയുന്നു.
നമ്മളെന്നൊരു പക്ഷി ചിറകാൽ ചിരിക്കുന്നു.

Comments

Popular posts from this blog

നീ പിടിച്ച ഉള്ളം കൈയിൽ

വരകൾ

ഏകാന്തതയുടെ നിഴലുകൾ