ഒറ്റക്കൊരു കുട്ടി പിന്നെയും

ഒറ്റക്കൊരു കുട്ടി പിന്നെയും
ആകാശം കാണുന്നു
ഉള്ളിലേക്ക് തെറിച്ച ചെളി പുരണ്ട
വാക്കെല്ലാം നിലാവിൽ കഴുകുന്നു
കവിളത്തുരുണ്ട നീർത്തുള്ളിയെ
നക്ഷത്രങ്ങൾക്കെറിഞ്ഞു കൊടുക്കുന്നു
അനങ്ങാതെ, കെട്ടിനിന്ന തോന്നലുകളെ
മേഘങ്ങളിലേക്ക് അയച്ചു വിടുന്നു
പിന്നെ
അലസമലസമെന്ന് വെറുതെ നിന്ന
കുട്ടിയെ
കാറ്റ് കൂട്ടുവിളിക്കുന്നു
പാതിരാപ്പൂവെന്ന് മണം കൊണ്ടുമ്മ വയ്ക്കുന്നു...

Comments

Popular posts from this blog

നീ പിടിച്ച ഉള്ളം കൈയിൽ

വരകൾ

ഏകാന്തതയുടെ നിഴലുകൾ