ബിനാലെ
എന്റെ വീടിന്റെയുത്തരത്തിൽ
തൂങ്ങിക്കിടുന്ന നുണകളുടെ
ഒരു വലിയ ഇൻസ്റ്റലേഷനുണ്ട്.
ഓരോ യാത്രക്കു ശേഷവുമുള്ള
ഐഡികൾ തൂക്കി ഞാനതിനെ
പുതുക്കാറുണ്ട്.
വാക്കുകൾക്കിടയിൽ
ഒളിച്ചു വച്ചതും വാക്കിനെതിരെ
ചിരിക്കുന്നതുമായ യാഥാർത്ഥ്യങ്ങളെ
സത്യമല്ല ,അങ്ങനെയൊന്നില്ല
എന്ന ദാർശനിക വെളിച്ചത്തിലേക്കൊട്ടിച്ച്
അതിനെ സർറിയലിസ്റ്റിക്
മാതൃകയാക്കാറുണ്ട്.
ബിനാലെ തീരുന്നതിന്റെ മുമ്പൊരുനാൾ
തൂക്കിയിട്ട ആ വലിയ ഇൻസ്റ്റലേഷൻ
പൊട്ടിവീണു
സർഗ്ഗാത്മകതയുടെ അതിഭാരമില്ലാത്ത,
അത്ര വലിയ ദാർശനിക സമസ്യകളൊന്നും
സ്വന്തമായില്ലാത്ത
ചില കുഞ്ഞുറുമ്പുകൾ
അതിനിടയിൽ പെട്ട് ചതഞ്ഞു പോയി
ഒരടിയന്തിരാവസ്ഥയുടെ
ആഘോഷാന്തരീക്ഷങ്ങളില്ലാതെ,
ഒരു കലാപങ്ങളുമില്ലാതെ
അവ സ്വാഭാവിക മരണം വരിച്ചതായി
ചുമരുകൾ സാക്ഷ്യപ്പെടുത്തി .
തൂങ്ങിക്കിടുന്ന നുണകളുടെ
ഒരു വലിയ ഇൻസ്റ്റലേഷനുണ്ട്.
ഓരോ യാത്രക്കു ശേഷവുമുള്ള
ഐഡികൾ തൂക്കി ഞാനതിനെ
പുതുക്കാറുണ്ട്.
വാക്കുകൾക്കിടയിൽ
ഒളിച്ചു വച്ചതും വാക്കിനെതിരെ
ചിരിക്കുന്നതുമായ യാഥാർത്ഥ്യങ്ങളെ
സത്യമല്ല ,അങ്ങനെയൊന്നില്ല
എന്ന ദാർശനിക വെളിച്ചത്തിലേക്കൊട്ടിച്ച്
അതിനെ സർറിയലിസ്റ്റിക്
മാതൃകയാക്കാറുണ്ട്.
ബിനാലെ തീരുന്നതിന്റെ മുമ്പൊരുനാൾ
തൂക്കിയിട്ട ആ വലിയ ഇൻസ്റ്റലേഷൻ
പൊട്ടിവീണു
സർഗ്ഗാത്മകതയുടെ അതിഭാരമില്ലാത്ത,
അത്ര വലിയ ദാർശനിക സമസ്യകളൊന്നും
സ്വന്തമായില്ലാത്ത
ചില കുഞ്ഞുറുമ്പുകൾ
അതിനിടയിൽ പെട്ട് ചതഞ്ഞു പോയി
ഒരടിയന്തിരാവസ്ഥയുടെ
ആഘോഷാന്തരീക്ഷങ്ങളില്ലാതെ,
ഒരു കലാപങ്ങളുമില്ലാതെ
അവ സ്വാഭാവിക മരണം വരിച്ചതായി
ചുമരുകൾ സാക്ഷ്യപ്പെടുത്തി .
Comments
Post a Comment