പരസ്പരം

മനുഷ്യബന്ധങ്ങളെക്കുറിച്ചാലോചിക്കുമ്പോ പേരിടാത്ത ഒന്നിനപ്പുറത്തെ ശീർഷകത്തിനു താഴേക്ക് എപ്പോഴോ ഒഴുകിപ്പോയവരായിരുന്നു, നമ്മൾ. ഇത് നമ്മളിരുവരും തന്നെയോ എന്ന് അവിശ്വസനീയതയോടെ ഉള്ളിലേക്കു നോക്കിയ വഴിവെട്ടം. പരസ്പരം പലതുമാണെന്ന് തോന്നിയ നേരങ്ങളുടെ തുടർച്ചകൾ. അത്രക്കു ചേർന്നു നിന്ന തണുപ്പ്. കംഫർട്ടബിളല്ലാതെ തള്ളിനീക്കുന്ന ഒരവസ്ഥയെ അങ്കലാപ്പോടെ കാണുകയാണ്. വിട്ടു കളയാനാവാത്ത വിധം ചേർന്നു പോയ ഒന്ന് പറിച്ചു മാറ്റേണ്ടി വരുന്നതിന്റെ പകപ്പുണ്ട്. അതുണ്ടാക്കുന്ന ശൂന്യതക്ക് എന്താണ് പകരം വയ്ക്കുക? എന്നാലും എന്നോടതും തുറന്നു പറയാൻ ചേർത്തു നിർത്തിയ ഇഷ്ടമില്ലേ? പ്രണയിച്ചതിനാൽ  മുറിവേൽക്കാതെ ഞാനത് കാത്ത് വയ്ക്കും ... പ്രണയത്താൽ മുറിപ്പെട്ട് പിരിയുന്നെങ്കിൽ അതിലുള്ള ഇഷ്ടത്തെ എനിക്ക് കാണാനാവും. അതിലേക്ക് പരുവപ്പെടാൻ എത്ര കാലമെടുക്കുമെന്നറിയില്ല, നമ്മളില്ലായ്മക്കപ്പുറം നിക്കുമ്പോ നമ്മളെന്ത് മിണ്ടുമെന്നറിയില്ല. ദൂരെയായിപ്പോവുന്ന ഒരാളായി എനിക്ക് നോക്കി നിൽക്കാൻ പറ്റ് ണില്ല. ഒരുപാടാലോചിച്ചു. നിങ്ങൾ രണ്ടാൾടേം ജീവിതത്തിലേക്ക് വന്ന എന്നെ മാറി നിന്ന് നോക്കി. വിട്ടു പോകുമ്പോ പിന്നെയും ചേർത്തു പിടിക്കാൻ തോന്നുന്നു.

Comments

Popular posts from this blog

നീ പിടിച്ച ഉള്ളം കൈയിൽ

വരകൾ

ഏകാന്തതയുടെ നിഴലുകൾ