വേർപ്പെട്ടു പോയതിന്റെ കാരണങ്ങൾക്ക്
ചിലപ്പോഴൊന്നും പറയാനുണ്ടാവില്ല.....
വിട്ടു പോകുന്ന വഴികളിൽ
മൗനം മാത്രം
അപ്പോഴും കലഹിക്കുന്നുണ്ടാവാം ..
പ്രളയം പോലെ പരന്നു പൊങ്ങുന്നൊരു
പിൻ നടത്തത്തിൽ
ഉള്ളിൽ അടക്കിയതും കുടഞ്ഞതുമെല്ലാം
കലങ്ങിമറിയുന്നുണ്ടാവാം..
ചിലപ്പോഴതിൽ മുങ്ങി, ശ്വാസം നിലച്ച്
ആഴത്തിലേക്കെന്ന് തോന്നിയേക്കാം ..
എങ്കിലുമെങ്കിലും,
ഒരിക്കൽ പടർന്ന സ്നേഹത്തിന്റെ
വേരറ്റമെങ്കിലും
ഈ കടപുഴകലിൽ കാൺകെ
ഒരു നീർത്തുള്ളി കണ്ണിൽ
ഒരു നിമിഷം
തിളങ്ങി നിന്നേക്കാം ...

നിശബ്ദമായി നിറയുന്ന തടാകം പോലെ
ചലനമുണ്ടാകാതെ,
മറ്റൊരറ്റം തേടി തുഴഞ്ഞുപോകുന്ന
നീ പടർത്തുന്ന നിസംഗത
ഏറ്റവുമാഴത്തിലേക്ക്
എന്നെ എറിഞ്ഞു കൊടുക്കുമ്പോൾ,
പിന്നിട്ടുപോയ വിശ്വാസങ്ങളുടെ
ഒരു തുഴയും എന്റെ കൈയകലത്തിലേക്ക് കൂട്ടുവരുന്നില്ലല്ലോ...

Comments

Popular posts from this blog

നീ പിടിച്ച ഉള്ളം കൈയിൽ

വരകൾ

ഏകാന്തതയുടെ നിഴലുകൾ